ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കള്‍, ചെറുപാറ്റകള്‍, പക്ഷിക്കുഞ്ഞുങ്ങള്‍, പക്ഷികളുടെ മുട്ടകള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകള്‍ക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകള്‍ക്കിടയിലെ പുഴുക്കളെ പിടി കൂടുവാന്‍ കൊക്കു കൊണ്ട് ഓലയില്‍ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. ‘പൂക്രീന്‍.. പൂക്രീന്‍’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുന്‍പാണ് പ്രജനനകാലം.
ഈ വിവരണത്തിന് നന്ദി ... ഒരു ഓലെഞാലിയുടെ മരണം ...http://insight4us.blogspot.in/2014/04/blog-post_19.html
ഈ വിവരണത്തിന് നന്ദി ... ഒരു ഓലെഞാലിയുടെ മരണം ...http://insight4us.blogspot.in/2014/04/blog-post_19.html
ReplyDelete